'സൗജന്യ-പ്രോഗ്രാമിംഗ്-ബുക്കുകളിലേക്ക്' സ്വാഗതം!
പുതിയ സംഭാവകരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു; GitHub-ൽ അവരുടെ ആദ്യത്തെ പുൾ അഭ്യർത്ഥന (പിആർ) നടത്തുന്നവർ പോലും. നിങ്ങൾ അത്തരത്തിലൊരാളാണെങ്കിൽ, സഹായിച്ചേക്കാവുന്ന ചില ഉറവിടങ്ങൾ ഇതാ:
• പുൾ അഭ്യർത്ഥനകളെക്കുറിച്ച് • ഒരു പുൾ അഭ്യർത്ഥന സൃഷ്ടിക്കുന്നു • GitHub ഹലോ വേൾഡ് • തുടക്കക്കാർക്കുള്ള YouTube - GitHub ട്യൂട്ടോറിയൽ • YouTube - എങ്ങനെ ഒരു GitHub റിപ്പോ ഫോർക്ക് ചെയ്യുകയും ഒരു പുൾ അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്യാം • YouTube - Markdown ക്രാഷ് കോഴ്സ്
ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്; എല്ലാ സംഭാവകരും തുടങ്ങിയത് ഒരു ആദ്യ PR കൊണ്ടാണ്. അതിനാൽ... എന്തുകൊണ്ട് നമ്മുടെ വലിയ, വളരുന്ന സമൂഹത്തിൽ ചേരുന്നില്ല.
നിങ്ങൾ അനുഭവപരിചയമുള്ള ഒരു ഓപ്പൺ സോഴ്‌സ് സംഭാവകനാണെങ്കിൽ പോലും, ചില കാര്യങ്ങള്‍ നിങ്ങളെ പ്രയാസപ്പെടുത്തിയേക്കാം. നിങ്ങളുടെ പിആർ സമർപ്പിച്ചുകഴിഞ്ഞാൽ,GitHub Actions ഒരു ലിന്റർ പ്രവർത്തിപ്പിക്കും, പലപ്പോഴും സ്പെയ്സിംഗിലോ അക്ഷരമാലാക്രമത്തിലോ ചെറിയ പ്രശ്നങ്ങൾ കണ്ടെത്തും. നിങ്ങൾക്ക് ഒരു പച്ച ബട്ടൺ ലഭിക്കുകയാണെങ്കിൽ, എല്ലാം അവലോകനത്തിന് തയ്യാറാണ്; ഇല്ലെങ്കിൽ, ലിന്ററിന് ഇഷ്ടപ്പെടാത്തത് എന്താണെന്ന് മനസ്സിലാക്കാന്‍ ചെക്കിന് താഴെയുള്ള "Details" ക്ലിക്ക് ചെയ്യുക, കൂടാതെ നിങ്ങളുടെ പിആർ തുറന്ന ബ്രാഞ്ചിലേക്ക് ഒരു പുതിയ commit ചേര്‍ത്ത് പ്രശ്നം പരിഹരിക്കുക.
അവസാനമായി, നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ഉറവിടം 'സൗജന്യ-പ്രോഗ്രാമിംഗ്-ബുക്കുകൾക്ക്' അനുയോജ്യമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, സംഭാവന ചെയ്യുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കുക CONTRIBUTING (translations വിവർത്തനങ്ങളും ലഭ്യമാണ്).